Sunday, November 14, 2010

NAVEEKARANAKALASAM & PUNAPRATHISHTA

ഓം നരസിംഹായ നമ: 
വാഴേങ്കട നരസിംഹമൂര്‍ത്തിക്ഷേത്രത്തില്‍
നവീകരണകലശവും പുന:പ്രതിഷ്ടയും 2011 മെയ് 13 വെള്ളിയാഴ്ച മുതല്‍ 21ശനിയാഴ്ച  കൂടി   
(  1186  മേടം ౩౦ മുതല്‍ ഇടവം 7 കൂടി )
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പന്തലക്കോടത്ത് 
ശങ്കരനാരായണന്‍ നമ്പൂതിരിയുടെ
മുഖ്യ കാര്‍മികത്വത്തില്‍
നടത്തപ്പെടുന്നു.2011 മേയ് 18 ബുധനാഴ്ച   അനിഴം
നക്ഷത്രത്തിലാണ് പ്രതിഷ്ടാ ദിനം.


    കാലപ്പഴക്കം കൊണ്ടും ചൈതന്യം കൊണ്ടും മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്ന ഒരു മഹാക്ഷേത്രമാണ് വാഴേങ്കട നരസിംഹമൂര്‍ത്തിക്ഷേത്രം.ഹിരന്യവധം കഴിഞ്ഞ്‌ കോ
പാക്രാന്തനായി നില്‍ക്കുന്ന സമയം ബാലനായ ഭക്തപ്രഹ്ലാനാല്‍ സ്തുതിക്കപ്പെട്ട് സര്‍വ അനുഗ്രഹങ്ങളും പ്രദാനം ചെയ്യുന്ന ശാന്ത സ്വരുപമാണ് ഇവിടുത്തെ പ്രതിഷ്ടാ സങ്കല്പം.അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ഈ ക്ഷേത്രത്തിലെ ദര്‍ശനവും വഴിപാടുകളുംപ്രധാനമാണ്.
ക്ഷേത്രത്തില്‍ നവീകരകലശവും പുന:പ്രതിഷ്ടയുംനടത്തുക എന്നത് നാടുകാരുടെയും ഭക്തജനങ്ങളുടെയും ചിരകാല സ്വപ്നമായിരുന്നു. ഇതിനുവേണ്ടി മൂന്നു വര്‍ഷം മുന്പ് ക്ഷേത്ര സന്നിധിയില്‍ വെച്ച് ദേവപ്രശ്നം നടത്തുകയും ആയതില്‍ നിരവധി പരിഹാരകര്‍മങ്ങള്‍ ചെയ്യുവാന്‍ വിധിക്കുകയുമുണ്ടായി.
ഇതുപ്രകാരം ദേവസ്വവും ക്ഷേത്രപരിപാലനസമിതിയും കൂടി പരിഹാരകര്‍മങ്ങള്‍ എല്ലാം നടത്തിക്കഴിഞ്ഞു. ഈ അടുത്തകാലത്ത് നാലംപലത്തിന്റെയും അഗ്രശാലയുടെയും കേടുപാടുകള്‍ തീര്‍ക്കുവാന്‍ സാധിച്ചിട്ടുണ്ട്.
നവീകരകലശവും പുന:പ്രതിഷ്ടയും 2011 മെയ് 13 വെള്ളിയാഴ്ച മുതല്‍ 21ശനിയാഴ്ച  കൂടി   
(  1186  മേടം ౩౦ മുതല്‍ ഇടവം 7 കൂടി )
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പന്തലക്കോടത്ത് 
ശങ്കരനാരായണന്‍ നമ്പൂതിരിയുടെ
മുഖ്യ കാര്‍മികത്വത്തില്‍
നടത്തപ്പെടുന്നു.2011 മേയ് 18 ബുധനാഴ്ച  അനിഴം
നക്ഷത്രത്തിലാണ് പ്രതിഷ്ടാ ദിനം.
വാഴേങ്കടയുടെ സര്‍വസൌഭാഗ്യങ്ങളുടെയും പ്രഭവകേന്ദ്രമായി നിലനിന്നുപോരുന്ന മഹത്തായ ഈ ദേവ സങ്കേതത്തിന്റെ അക്ഷതമായ നിലനില്‍പ്പ്‌ നാടിനും നാട്ടാര്‍ക്കും അത്യാവശ്യമാണ്.ആദ്യന്തം ദിവ്യവും പവിത്രവും ആയ നവീകരണകലശചടങ്ങുകള്‍ക്ക് എല്ലാ ഭക്തജനങ്ങളുടെയും സാമ്പത്തിക സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

നവീകരകലശവഴിപാടുകള്‍ 
1.ജീവകലശം          20001രൂപ
         2 .ബ്രഹ്മകലശം(ഒന്ന്‍)   10001 രൂപ 
                            3 .സംഹാരതത്വകലശം 10001 രൂപ 
                            4 .തത്വകലശം             5001 രൂപ   
                            5.ബ്രഹ്മകലശം(ഒരു ഖണ്ഡം ‍) 3001 രൂപ
                                        6.പരികലശം                   1001 രൂപ
                                        7.ഒരു കലശം                   501 രൂപ    
                          8 .ഒരു ദിവസത്തെ താന്ത്രിക ക്രിയകള്‍  10001 രൂപ                                        9.ഒരു ദിവസത്തെ വാദ്യ ചടങ്ങുകള്‍   10001 രൂപ 
                                     10.ഒരു ദിവസത്തെ അന്ന ദാനം    10001 രൂപ  
                        11.ഒരു നേരത്തെ  അന്ന ദാനം    8001 രൂപ 

                        12.ഒരു ദിവസത്തെ ബ്രാഹ്മണ ഭോജനം 3001 രൂപ
                       13.ഒരു ദിവസത്തെ കലശദ്രവ്യങ്ങള്‍  5001 രൂപ
    14.ഒരു ദിവസത്തെ വസ്ത്രം   1001 രൂപ
15.ഒരു ദിവസത്തെ പൂജ    501 രൂപ 
16.ഒരു ഇണ വസ്ത്രം     151 രൂപ  
17.ചുറ്റു വിക്ക്      501രൂപ
18.നിറമാല       301 രൂപ
19.ത്രികാല പൂജ        251 രൂപ
20.ഭഗവത് സേവ        101രൂപ










 

 








 

 

1 comment:

  1. Casino in Las Vegas, Nevada - MapYRO
    The Casino Hotel Las Vegas is 거제 출장마사지 a Wedding Venue in the 영천 출장안마 Sky Tower 대전광역 출장샵 at the South end 통영 출장샵 of the Strip. It is the perfect venue for 전라북도 출장샵 a big party or a little

    ReplyDelete